728-pixel-x-90-2-learn
728-pixel-x-90
<< >>

യെമന്‍: സ്ഥിരീകരണമില്ലാതെ നീണ്ട 12 മണിക്കൂര്‍

സന:യെമനിലെ തുറമുഖത്ത് ഉണ്ടായ വ്യാമാക്രമണത്തില്‍ ഇന്ത്യക്കാര്‍ മിരിച്ചതായുള്ള വാര്‍ത്തകള്‍ സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല.നീണ്ട 12 മണിക്കൂറായി ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതേവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കിഴക്കന്‍ യെമനിലെ ഹുദെയ്ദ തുറമുഖത്ത് അനധികൃതമായി ഇന്ധനങ്ങളും ആയുധങ്ങളും കടത്തുന്നവരെ ലക്ഷ്യമിട്ട് സൗദി അറേബ്യയാണ് ചൊവ്വാഴ്ച്ച ആക്രമണം നടത്തിയത്.22 പേര്‍ കൊല്ലപ്പെട്ടതായി പറയുന്നു.പ്രാദേശിക വിവരങ്ങള്‍ പ്രകാരം റോയിട്ടേഴ്‌സ് ആണ് ഇതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്.പിന്നീട് മലയാളത്തിലേതടക്കം പ്രമുഖ മാധ്യമങ്ങളെല്ലാം വാര്‍ത്ത ഏറ്റെടുത്തു.

അതേസമയം ആക്രമണത്തില്‍ ഇന്ത്യക്കാരാരും തന്നെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ വിദേശ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.വാര്‍ത്തകള്‍ പുറത്ത് വന്ന് നീണ്ട 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.ഇതിനിടെ ബുധനാഴ്ച്ച ഇറങ്ങിയ പത്രങ്ങളിലും ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്ത പ്രധാന തലക്കെട്ടായി ഇടംപിടിച്ചു.

INDIANEWS24.COM International Desk

Leave a Reply