jio 800x100
jio 800x100
728-pixel-x-90
<< >>

യെമനില്‍ നിന്നെത്തിച്ച ഇന്ത്യക്കാരില്‍ പകുതിയിലധികവും കേരളീയര്‍

ന്യൂഡല്‍ഹി:യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ യെമനില്‍ നിന്നെത്തിച്ച ഇന്ത്യക്കാരില്‍ പകുതിയിലേറെയും മലയാളികള്‍.വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോകസഭയില്‍ യെമനില്‍ നിന്നുള്ള രക്ഷാ ദൗത്ത്യത്തെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

4741 ഇന്ത്യക്കാരെയാണ് യെമനില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്.ഇതില്‍2527 പേര്‍ കേരളത്തിലുള്ളവരായിരുന്നു.ഇവരെ കൂടാതെ 1947 വിദേശ പൗരന്‍മാരെയും ഇന്ത്യന്‍ ദൗത്ത്യ സംഘം രക്ഷി്ച്ചതായി മന്ത്രി അറിയിച്ചു.യെമനില്‍ ഇന്ത്യ നടത്തിയ സാഹസികമായ രക്ഷാദൗത്യത്തെ രാജ്യാന്തര സമൂഹം പ്രശംസിച്ചുവെന്നു സുഷമ പറഞ്ഞു.33 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടിയപ്പോള്‍ അനുകൂലമായി പ്രതികരിക്കാനും സാധിച്ചു.

ഓപ്പറേഷന്‍ റാഹത് രക്ഷാദൗത്യത്തിനു മേല്‍നോട്ടം വഹിച്ച വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ് മന്ത്രിയെ പോലെയല്ല, മുന്‍ കരസേനാ മേധാവിയെ പോലെയാണ് കൃത്യനിര്‍വഹണം നടത്തിയതെന്നു സുഷമ പ്രശംസിച്ചു.ഇന്ത്യയില്‍ തിരിച്ചെത്തിയവരെ സഹായിക്കാനായി കേരള, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ രംഗത്തെത്തിയെന്നും സുഷമ എടുത്തുപറഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply