728-pixel-x-90-2-learn
728-pixel-x-90
<< >>

യെദ്യൂരപ്പ മന്ത്രി സഭയുടെ വിധിയെഴുത്ത് നാളെ, പ്രോ ടേം സ്പീക്കര്‍ നിയമനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

ബം​ഗ​ളൂ​രു: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാളെ (ശ​നി​യാ​ഴ്ച) തന്നെ  ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ പ്രഖ്യാപിച്ചു.ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​നി​യ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് ശുപാ​ർ​ശ ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  222 അം​ഗ നി​യ​മ​സ​ഭ​യി​ൽ 104 സീ​റ്റി​ലാ​ണ് ബി​ജെ​പി വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. സഭയില്‍ ഭൂരിപക്ഷം നേടാന്‍ 111 എം എല്‍ എ മാരുടെ പിന്തുണയാണ് ബി ജെ പി യ്ക്ക് വേണ്ടത്.

അതെ സമയം പ്രോ ടേം സ്പീക്കറായി മു​ൻ സ്പീ​ക്ക​റും വി​രാ​ജ്പേട്ടില്‍ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ​ യു​മാ​യ കെ.​ജി. ബൊ​പ്പ​യ്യ​യെ ഗവര്‍ണര്‍ നിയമിച്ചു. പ്രോ ടേം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജി പരിഗണിക്കുക. രാവിലെ 10.30നാണ് കോടതി ഹർജിയിൽ വാദം കേൾക്കുക. പ്രോടെം സ്പീക്കർ ആയി നിയമിച്ചതിനെതിരെയാണ് കോൺഗ്രസ് ഹർജി നൽകിയത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഗ​വ​ർ​ണ​ർ പ്രോ​ടെം സ്പീ​ക്ക​റെ നി​യ​മി​ച്ച​തെ​ന്നായിരുന്നു കോ​ൺ​ഗ്ര​സിന്‍റെ ആരോപണം.

INDIANEWS24 BENGALURU DESK

 

 

Leave a Reply