728-pixel-x-90-2-learn
728-pixel-x-90
<< >>

യൂസഫലി കേച്ചേരി വിട വാങ്ങി

കൊച്ചി: പ്രമുഖ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി (80) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന്  5.45ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.കവിത തുളുമ്പുന്ന പാട്ടുകളുമായി മലയാള ചലച്ചിത്ര ഗാന ശാഖയെ സമ്പന്നമാക്കിയ കലാകാരനാണ് യൂസഫലി കേച്ചേരി. 1934 മെയ് 16-ന്‌ തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലാണ് ജനനം. ചീമ്പയില്‍ അഹമ്മദിന്റേയും ഏലംകുളം നജ്മകുട്ടി ഉമ്മയുടേയും മകനാണ്.

സംസ്‍കൃതപണ്ഡിതന്‍ കെ പി നാരായണപിഷാരടിയുടെ കീഴില്‍ സംസ്‍കൃതം പഠിച്ചു. യൂസഫലിയുടെ ആദ്യ കവിത  ‘കൃതാര്‍ത്ഥന്‍ ഞാന്‍’  ആണ്. 1954ല്‍ മാതൃഭൂമി ആഴ്‍ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ‘സൈനബ’യാണ് ആദ്യ ഗ്രന്ഥം. തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടിയ യൂസഫലി തുടര്‍ന്ന് നിയമബിരുദം നേടി അഭിഭാഷകനായുംപ്രവര്‍ത്തിച്ചു. നൂറില്‍പ്പരം സിനിമകൾക്ക് അദ്ദേഹം ഗാനങ്ങൾ രചിച്ചു.

1954ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത ‘കൃതാർത്ഥൻ ഞാൻ’ പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്‌കൃത പണ്ഡിതൻ കെ.പി. നാരായണ പിഷാരടിയുടെ കീഴിൽ സംസ്‌കൃതം പഠിച്ച യൂസഫലിയാണ് ഇന്ത്യയിൽ തന്നെ സംസ്‌കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി. ‘സൈനബ’യാണ് യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം.

1962ലാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. ‘മൂടുപടം’ എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങൾ രചിച്ചത്. നൂറിലേറെ ചിത്രങ്ങളിലായി അറുന്നൂറില്‍പ്പരം ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.’മഴ’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000ൽ ദേശീയ പുരസ്‌കാരം ലഭിച്ചു.മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1979 ൽ യൂസഫലി സംവിധാനം ചെയ്ത എം ടി യുടെ തിരക്കഥയിലുള്ള  ‘നീലത്താമര’ എന്ന ചിത്രം 2009ൽ ലാൽജോസ് അതേ പേരിൽ റീമേക്ക് ചെയ്തു.മധു സംവിധാനം ചെയ്‍ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും യൂസഫലി കേച്ചേരിയുടേതാണ്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും യൂസഫലി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‍കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

സൈനബ, സ്‍തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ചകവിത, ഹജ്ജിന്റെ മതേതര ദര്‍ശനം, പേരറിയാത്ത നൊമ്പരം തുടങ്ങിയവയാണ് യൂസഫലിയുടെ കൃതികള്‍.

WORKS 

Poetry

  • Sainaba
  • Aayiram Navulla Mounam
  • Anchu Kanyakakal
  • Nadabhramam
  • Amrithu
  • Kecheri Puzha
  • Aalila
  • Oraadabrahman
  • Raghaveeyam
  • Kadhaye Premicha Kavitha
  • Perariyatha Nombaram
  • Ahaindavam

Films

Director
  • Maram (1973)
  • Vanadevatha (1977)
  • Neelathamara (1979 film)
Lyricist – Major Films

Audio album

 

Awards

Literary awards

Film awards

SANU INDIANEWS24 MUSIC DESK

Leave a Reply