728-pixel-x-90-2-learn
728-pixel-x-90
<< >>

യൂറോ മേഖല:വളര്‍ച്ച കുറഞ്ഞു

പാരീസ്: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന യൂറോ മേഖലയില്‍പ്പെട്ട രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ച ജൂലൈ മുതല്‍ സെപ്തംബര്‍വരെയുള്ള മൂന്നുമാസക്കാലത്ത് 0.1 ശതമാനമായി കുറഞ്ഞു. അതിനുമുമ്പുള്ള മൂന്നുമാസങ്ങളിലുണ്ടായിരുന്ന 0.3 ശതമാനത്തില്‍ നിന്നുമാണ് കുറഞ്ഞത്.
യൂറോ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കില്‍ 0.25 ശതമാനം കുറവ് കഴിഞ്ഞയാഴ്ച വരുത്തിയതിനു കാരണം കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ്. ജൂലൈ – സെപ്തംബര്‍ കാലയളവില്‍ ഫ്രാന്‍സിന്റെ സമ്പദ്ഘടന 0.1 ശതമാനമായി ചുരുങ്ങി. ജര്‍മനിയുടേത് 0.7 ശതമാനത്തില്‍ നിന്നും 0.3 ശതമാനമായി കുറഞ്ഞു. ഇറ്റലിയില്‍ 0.2 ശതമാനത്തില്‍ നിന്നും 0.1 ശതമാനമായി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരുന്ന തെക്കന്‍ യൂറോപ്പിലെ രാഷ്ട്രങ്ങളില്‍ സ്ഥിതി താരതമ്യേന ഭേദമായിരുന്നു. സ്‌പെയിന്‍ 2011 നുശേഷം ഇതാദ്യമായി 0.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പോര്‍ച്ചുഗലില്‍ 0.2 ശതമാനം വളര്‍ച്ചയാണുണ്ടായത്.
യൂറോ പൊതു കറന്‍സിയായി ഉപയോഗിക്കുന്ന രാഷ്ട്രങ്ങള്‍ 2014 ല്‍ 1.1 ശതമാനം വളര്‍ച്ചയാണ് യൂറോപ്യന്‍ കമ്മിഷന്‍ പ്രവചിക്കുന്നത്. 2015 ല്‍ 1.7 ശതമാനമായിരിക്കും വളര്‍ച്ച.

Leave a Reply