728-pixel-x-90-2-learn
728-pixel-x-90
<< >>

അഭയാര്‍ഥികള്‍ക്ക് ജോലി ജര്‍മനിയുടെ പരിഗണനയില്‍

ബ്രസല്‍സ്:കൊടിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാട്ടില്‍ നിന്നും  അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് യോഗ്യതക്കനുസരിച്ച് ജോലി നല്‍കുന്നതിനെ പറ്റി ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചിന്തിക്കുന്നു.ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് ഈ ആശയം മുന്നോട്ട് വെച്ചത്.

ഹംഗറി പോലുള്ള രാജ്യക്കാര്‍ അഭയാര്‍ത്ഥികള്‍ പ്രവേശിക്കുന്നത് തടയുമ്പോഴാണ് യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനിയും ഓസ്ട്രിയയും ഇത്തരത്തിലുള്ളവര്‍ക്ക് അഭയം നല്‍കുന്നത്.ഇവരുടെ വിദ്യാഭ്യാസ യോഗ്യതും അവരവരുടെ നാട്ടില്‍ ജോലി ചെയ്തിരുന്നു പദവിക്കും അനുസരിച്ച് തങ്ങളുടെ രാജ്യത്ത് എത്രയും വേഗം ജോലി നല്‍കുന്ന കാര്യത്തെ കുറിച്ചാണ് ആംഗല മെര്‍ക്കല്‍ അടക്കമുള്ള ഭരണാധികാരികള്‍ ചിന്തിക്കുന്നത്.പല യൂറോപ്യന്‍ രാജ്യങ്ങളും നേരിടുന്ന തൊഴിലാളി ക്ഷാമം അഭയാര്‍ത്ഥികളിലൂടെ പരിഹരിക്കാനാകുമെന്ന കണക്കുകൂട്ടലുകളും തുടങ്ങിക്കഴിഞ്ഞു.കൂടാതെ യൂറോപ്യന്‍ തൊഴില്‍ വിപണിയില്‍ മത്സര ക്ഷമത ഉറപ്പാക്കാനും ഈ സാഹചര്യം സഹായകരമാകുമെന്നും മിക്കവരും കരുതുന്നുണ്ട്.

അഭയാര്‍ഥികളായി വന്നവരില്‍ പതിനായിരങ്ങള്‍ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയവരോ ഉന്നത പദവികളില്‍ ജോലി ചെയ്തിരുന്നവരോ ആണെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. ഇവര്‍ക്ക് യൂറോപ്പില്‍ മോശമല്ലാത്ത ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ വലിയ ബുദ്ധിമുട്ട് വരില്ലെന്നാണ് വിലയിരുത്തല്‍.

ആഭ്യന്തര യുദ്ധം തുടങ്ങും മുന്‍പ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു തുല്യമായ ജീവിത നിലവാരമുണ്ടായിരുന്ന രാജ്യമാണ് സിറിയ.അവിടെനിന്നു വരുന്നവരെ ഉള്‍ക്കൊള്ളാന്‍ യൂറോപ്യന്‍ തൊഴിലിടങ്ങള്‍ക്കും യൂറോപ്യന്‍ സമൂഹത്തിനും ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് മിക്ക രാജ്യങ്ങളും കണക്കുകൂട്ടുന്നത്.എന്നാല്‍ ജര്‍മനിപോലുള്ള രാജ്യത്ത് ജര്‍മന്‍ ഭാഷ ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് തീര്‍ച്ചയാണ്.പക്ഷെ രാജ്യത്ത് എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികളിലെ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക ഭാഷാ പരിശീലനം കൊടുക്കാന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായതുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമുണ്ടായേക്കും.

INDIANEWS24.COM International Desk

Leave a Reply