728-pixel-x-90-2-learn
728-pixel-x-90
<< >>

യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമാക്കി : മലയാളി നേഴ്സുമാരുടെ പ്രതീക്ഷകള്‍ക്കും മങ്ങല്‍

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും യുകെയില്‍ ജോലിക്കെത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഐ.ഇ.എല്‍ .റ്റി.എസ് അല്ലെങ്കില്‍ അതിനു സമാനമായ ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമാക്കി.സര്‍ക്കാരിന്റെ അനുമതിയോടെ ബ്രിട്ടീഷ് ജനറല്‍ മെഡിക്കല്‍ കൌണ്‍സിലാണ് തീരുമാനം പ്രഖ്യാപിച്ചത്.വരുന്ന ജൂണ്‍ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം തന്നെ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള ഡോക്ടര്‍മാര്‍ക്കുള്ള പുതിയ നിബന്ധനകളും പ്രഖ്യാപിച്ചു. ഇനി മുതല്‍ കോമണ്‍  വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ IELTS പരീക്ഷയില്‍ 9 ല്‍ 7.5 മാര്‍ക്ക് നേടണം.ഇന്ത്യക്കാര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ക്ക് മുന്‍പ് 9/7 മാര്‍ക്ക്‌ നേടിയാല്‍ മതിയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഡോക്ടര്‍മാര്‍ നേഴ്സുമാര്‍ തുടങ്ങി യുകെ യിലെ ആരോഗ്യ ശുശ്രൂഷാ രംഗത്ത് ജോലിക്കെത്തുന്നവരുടെ ഇംഗ്ലീഷ് ഭാഷയുടെ നിലവാരം വളരെ താഴ്ന്ന നിലയില്‍ ഉള്ളതാണ് എന്ന് വളരെയധികം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം.എന്നാല്‍ ഇംഗ്ലീഷ് അസ്സസ്മെന്റ് പരീക്ഷയില്‍ മെച്ചപ്പെട്ട  പ്രകടനം നടത്തുന്നവര്‍ക്ക് ഐ.ഇ.എല്‍ .റ്റി.എസ് പാസാകേണ്ടതില്ല.നേഴ്സുമാരുടെ കാര്യത്തില്‍ തീരുമാനം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഉടന്‍ തന്നെ ഉണ്ടാകും എന്നാണ് കരുതുന്നത്.IELTS_200x200_animated

ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രാവീണ്യം ഉള്ള ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പകരം യുകെയില്‍ എത്തിയത് ഇംഗ്ലീഷ് ഭാഷ വേണ്ട വിധത്തില്‍ അറിയാത്ത EU ഡോക്ടര്‍മാരാണ്.ഈ പ്രശ്നം ചൂണ്ടി കാട്ടി അഞ്ചു ലക്ഷത്തിലധികം വരുന്ന യുകെ നിവാസികളായ ഇന്ത്യന്‍ വംശജര്‍ ഒപ്പിട്ട പരാതി ബ്രിട്ടീഷ് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.പുതിയ തീരുമനത്തോടെ ഈ പരാതികള്‍ക്ക് അടിസ്ഥാനം ഇല്ലാതായി. കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ മലയാളികള്‍ അടക്കമുള്ള നേഴ്സുമാര്‍ക്കും മറ്റും ഐ ഇ എല്‍ റ്റി എസ്സിന്റെ സ്കോര്‍ സമീപ കാലത്ത് എന്‍.എം.സി അനിതരണ സാധാരണമാം വിധം കൂട്ടിയിട്ടുണ്ട്.ഇതിനെതിരെയും ഇന്ത്യക്കാര്‍ക്കിടയില്‍ നിന്നും നിരവധി പരാതികള്‍ സര്‍ക്കാരിന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ പെട്ട നിരവധി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലെ 302 പ്രഫഷണലുകള്‍ പങ്കെടുത്ത പൊതു സര്‍വേ നടത്തിയ ശേഷമാണ് ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 91% പേരും അനുകൂലമായാണ് പ്രതികരിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെ NHS തൊഴിലാളി യൂണിയനുകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.അതെ സമയം ഈ തീരുമാനം യുകെയിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് വലിയ തിരിച്ചടിയാണ്. യു കെയിലേക്ക് എത്താന്‍ എന്‍.എം.സി രാജിസ്ട്രേഷന്‍ നടത്തി കാത്തിരിക്കുന്ന മലയാളി നേഴ്സുമാരുടെ സ്വപ്നങ്ങള്‍ക്കും ഈ തിരുമാനം കരിനിഴല്‍ വീഴ്ത്താന്‍ ഇടയുണ്ട്.ഇംഗ്ലീഷ് ഭാഷ വേണ്ട വിധം അറിയാത്തത് കൊണ്ടാണ് ഭൂരിപക്ഷം EU നെഴ്സുമാരും ഇന്റര്‍വ്യുവില്‍ പരാജയപ്പെടുന്നത്.ഇംഗ്ലീഷ് ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതോടെ ഈ പ്രതിബന്ധം അവര്‍ക്ക് മറികടക്കാനാകും.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും ആവിശ്യത്തിന് നേഴ്സുമാരെ കിട്ടിയില്ലെങ്കില്‍ മാത്രമേ മലയാളികള്‍ക്കും മറ്റും അവസരം ലഭിക്കുകയുള്ളു.

JP INDIANEWS24 UK

Leave a Reply