ലണ്ടന്‍:യു കെയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലെവിടെ പോയാലും റോമിംഗ് ചാര്‍ജുണ്ടാവില്ല.ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് യുറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി കഴിഞ്ഞു.എന്നാല്‍ ഇത് പ്രാബല്യത്തിലാകാന്‍ 2017 ജൂണ്‍ 15 വരെ കാത്തിരിക്കണമെന്നാണ് അറിയുന്നത്.
പുതിയ നിയമപ്രകാരം പ്രൊവൈഡര്‍മാര്‍ക്ക് റോമിംഗ് വേളയില്‍ ഡൊമൈസ്റ്റിക് െ്രെപസുകളിലേക്ക് ചെറിയ അധിക തുക മാത്രമെ ഈടാക്കാനാവൂ. ഇതനുസരിച്ച് കോളുകള്‍ക്ക് മിനിറ്റിന് 3 പെന്‍സും എസ്എംഎസിന് 1 പെന്‍സും ഒരു എംപി ഡാറ്റയ്ക്ക് 3 പെന്‍സ് എന്നീ നിരക്കിലെ ഈടാക്കാനാകൂ.
കോളുകള്‍ വിളിക്കാനും, മെസേജ് അയയ്ക്കാനും, ഡാറ്റ ഉപയോഗിക്കാനും യുകെയിലെ അതേ നിരക്ക് തന്നെയാകും യൂറോപ്പില്‍ എല്ലായിടത്തും. ഇതോടെ 61 പൗണ്ട് വീതം പ്രതിവര്‍ഷം ബ്രിട്ടനില്‍ നിന്നു യാത്ര പോകുന്നവര്‍ക്ക് ലാഭിക്കാം.യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുന്ന 28 യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കുപുറമേ നോര്‍വേ, ഐസ്ലന്ഡ്, ലിച്ച്റ്റെന്സ്റ്റെയിന് എന്നീ രാജ്യങ്ങളിലായിരിക്കും നിരക്ക് ഇളവുകള്‍ ബാധകമാകുക.
INDIANEWS24.COM London