728-pixel-x-90-2-learn
728-pixel-x-90
<< >>

യൂത്ത് ഇന്ത്യ, മലപ്പുറം ബ്രദേഴ്സ്, സോക്കര്‍ കേരള ജയിച്ചു

കുവൈറ്റ്‌ : കെഫാക്ക് ഫുട്ബോള്‍  ലീഗില്‍ യൂത്ത് ഇന്ത്യയും, മലപ്പുറം ബ്രദേര്‍സും  , സോക്കര്‍ കേരളയും , യംഗ് ഷൂട്ടേര്‍സും  വിജയം നേടി.  ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ  മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യൂത്ത് ഇന്ത്യ സ്റ്റാര്‍ലൈറ്റ് വാറിയ്സിനേയും, ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേര്‍സ് സി.എഫ്.സി സാല്‍മിയെയും , മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സ് സിയസ്കോ എഫ്.സി യേയും , ഒരു ഗോളിന് സോക്കര്‍ കേരള രൌദ ചാലഞ്ചെഴ്സിനെയും പരാജയപ്പെടുത്തി. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന  കെഫാക്ക് ഫുട്ബോള്‍  ലീഗില്‍   എട്ട് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് പ്രാഥമിക ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.  ഗ്രൂപ്പ്‌ ‘എ’ യില്‍ രണ്ട് കളിയില്‍ നിന്നും 6  പോയിന്റ്‌ നേടിയ മലപ്പുറം ബ്രദേര്‍സും, ഗ്രൂപ്പ്‌ ‘ബി’ യില്‍ മൂന്ന് കളിയില്‍ നിന്നും 9  പോയിന്റ്‌ നേടിയ യംഗ് ഷൂട്ടേര്‍സുമാണ് മുന്നിട്ട് നില്‍ക്കുന്നത്. അടുത്ത  വെള്ളിയാഴ്ച  4:30 -ന് കെ.കെ.എസ് സുറ യൂത്ത് ഇന്ത്യയുമായും,  5:40 – ന്  ഫഹാഹീല്‍ ബ്രദേര്‍സ്  സി.എഫ്.സി സാല്‍മിയുമായും   , 7:00 മണിക്ക് കേരള സ്ട്രൈക്കേര്‍സ് ചാമ്പ്യന്‍സ്‌ എഫ്.സി യുമായും   ഏറ്റുമുട്ടും.  കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238 എന്ന നമ്പറുകളില്‍  ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply