728-pixel-x-90-2-learn
728-pixel-x-90
<< >>

യു-ഹാള്‍ സ്റ്റോറേജ് ലോക്കറില്‍ നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍

 

വിന്നിപെഗ്: കാനഡയിലെ വിന്നിപെഗില്‍ സ്റ്റോറേജ് ലോക്കറില്‍ നിന്ന് നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍  ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. മൂന്നോ നാലോ ശിശുക്കളുടെ മൃതദേഹം ഉണ്ടെന്നാണ് പ്രാഥമികനിഗമനം. പ്രമുഖ റെന്റല്‍ സ്ഥാപനമായ യു-ഹാള്‍ വാടകയ്ക്ക് നല്‍കുന്നതാണ് ഈ സ്റ്റോറേജ് ലോക്കര്‍. കഴിഞ്ഞ ദിവസം ഇത് വാടകയ്ക്ക് എടുത്ത ഒരു സ്ത്രീയെ പോലീസ് ചോദ്യംചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പതിവ് പരിശോധനക്കിടെ യു-ഹാള്‍ ജീവനക്കാരാണ് ഒരു  സ്റ്റോറേജ് ലോക്കറില്‍ മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇത് നവജാതശിശുക്കളുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, എത്ര മൃതദേഹങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

ശിശുക്കളുടെ മരണകാരണം, ജനിച്ചത്‌ ജീവനോടെയാണോ എന്നിവ വ്യക്തമല്ല. ജനിക്കുമ്പോള്‍ കുട്ടികള്‍ക്ക് ജീവനുണ്ടായിരുന്നോ എന്ന് കണ്ടെത്തുക ഫോറന്‍സിക് വിദഗ്ദ്ധര്‍ക്കും ദുഷ്കരമാണ്. കേസിലെ ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്ന് പോലീസ് കരുതുന്നു.

Leave a Reply