jio 800x100
jio 800x100
728-pixel-x-90
<< >>

യു പി യില്‍ രാഷ്ട്രപതി ഭരണം വേണം:മായാവതി

ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നു ബിഎസ്പി നേതാവ് മായാവതി വീണ്ടും ആവശ്യപ്പെട്ടു.മുസാഫര്‍ നഗറിലെ കലാപത്തിനു കാരണമായ വര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട സമാജ്‌വാദി സര്‍ക്കാരിനു തുടരാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ല.അഖിലേഷ് യാദവ് സ്വയം രാജി വെച്ച് പോകാന്‍ തയ്യാറാകുന്നില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചു സര്‍ക്കാരിനെ പിരിച്ച് വിട്ടു രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണം.

ഇതു സംബന്ധിച്ച നിവേദനവുമായി മായാവതി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും സംസ്ഥാനത്ത് കാടന്‍ ഭരണമാണു നിലനില്‍ക്കുന്നതെന്നും മായാവതി ആരോപിച്ചു.

www.indianews24.com/uk

Leave a Reply