jio 800x100
jio 800x100
728-pixel-x-90
<< >>

അങ്കത്തിന് കച്ചകെട്ടി ഒരു അമ്മൂമ്മ സ്ഥാനാര്‍ത്ഥി

ആഗ്ര:പേര് ജാല്‍ ദേവി,വയസ്സ് 95, ഉത്തര്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥിയാണ്.ആഗ്ര ജില്ലയിലെ ഖൈരാഗഢ് നിയോജകമണ്ഡലത്തിലാണ് മത്സരിക്കുന്നത്.പരസഹായമില്ലാതെ നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഈ വൃദ്ധ അങ്കത്തനിറങ്ങുന്നത്.ഇതേ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജാല്‍ ദേവിയുടെ മകന്‍ രാംനാഥ് സികര്‍വാറും മത്സരിക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത.

എല്ലാ അവശതകളെയും മറന്ന് കഴിഞ്ഞ ദിവസം ആഗ്രയിലെ കളക്ട്രേറ്റില്‍ മരുമകനെയും അഭിഭാഷകനെയും കൂട്ടി വീല്‍ചെയറിലെത്തിയാണ് ജാല്‍ ദേവി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.അഴിമതിക്കെതിരെ പോരാടുകയും വികസനത്തിനായി പുതിയ ദിശകണ്ടെത്തുകയും ചെയ്യുക എന്ന വാഗ്ദാനവും ഈ മുത്തശ്ശി വോട്ടര്‍മാര്‍ക്കായി മുന്നോട്ടുവെക്കുന്നുണ്ട്.

INDIANEWS24.COM Agra

Leave a Reply