728-pixel-x-90-2-learn
728-pixel-x-90
<< >>

യു ഡി എഫ് ഹര്‍ത്താല്‍ 16 നെന്ന് തീര്‍ച്ചപ്പെടുത്തി

മലപ്പുറം: രണ്ട് വട്ടം മാറ്റിയ യു ഡി എഫ് ഹര്‍ത്താല്‍ ഒടുവില്‍ വരുന്ന 16ന് നിശ്ചയിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേങ്ങരയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. 13ന് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നത് പരിഗണിച്ച് തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് സംസ്ഥാന കായിക മന്ത്രി എ സി മോയ്തീന്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ഹര്‍ത്താല്‍ രണ്ട് വട്ടം മാറ്റിവച്ചത്.

മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് 13ല്‍ നിന്നും 12ലേക്കാണ് ആദ്യം ഹര്‍ത്താല്‍ മാറ്റിയത്. എന്നാല്‍ കൊച്ചിയില്‍ മുന്‍നിര ടീമുകളുടെ മത്സരം നടക്കുന്ന 13ന് മറ്റു ജില്ലകളില്‍ നിന്നുള്ളവരും വിദേശികളും ഉള്‍പ്പെടെയുള്ളവരുടെ സൗകര്യം കണക്കിലെടുത്ത് നിമിഷങ്ങള്‍ക്കകം ഹര്‍ത്താല്‍ 16ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു. ഒക്‌ടോബര്‍ 13ന് കൊച്ചിയില്‍ രണ്ടു മല്‍സരങ്ങളാണുള്ളത്. മല്‍സരം കാണുന്നതിനായി വിദേശികള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ എത്തുമെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് കായികകേരളത്തിന്റെ ഉത്തരവാദിത്വമാണെന്നും കായികമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

INDIANEWS24.COM Malappuram

Leave a Reply