തിരുവനന്തപുരം:ബാര്‍കോഴ കേസിനെ തുടര്‍ന്ന് എക്സൈസ്,ഫിഷറീസ് വകുപ്പുകള്‍ വഹിച്ചിരുന്ന കെ ബാബു മന്ത്രിസ്ഥാനം രാജിവെച്ചു.ഉച്ചയ്ക്ക് ബാബുവിനെതിരെ കേസെടുക്കണമെന്ന തൃശ്ശൂരിലെ വിജിലന്‍സ് കോടതി ഉത്തരവ് വന്ന് അധികം താമസിയാതെ അദ്ദേഹം രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു.വൈകീട്ടോടെ തീരുമാനം തീര്‍ച്ചപ്പെടുത്തി.ഇതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുന്ന മൂന്നാമത്തെ മന്ത്രിയാകും കെ ബാബു.
2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെറിയ യു ഡി എഫ് സര്‍ക്കാരില്‍ നിന്നും അഴിമതി ആരോപണത്തിന്റെ പേരില്‍ പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ ബാബു.ബാര്‍ കോഴ കേസിനെ തുടര്‍ന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി കഴിഞ്ഞ നവംബറില്‍ രാജിവെച്ചിരുന്നു.2013ല്‍ മന്ത്രിയായിരിക്കെ കെ ബി ഗണേഷ്കുമാറാണ് ആദ്യമായി ഈ സര്‍ക്കാരില്‍ നിന്നും രാജിവെച്ചത്.അഴിമതിയല്ലെങ്കിലും മന്ത്രിപത്നി തന്നെ ഗണേഷ് പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജിവെക്കേണ്ടിവന്നത്.
INDIANEWS24.COM TVPM