728-pixel-x-90-2-learn
728-pixel-x-90
<< >>

യു ഡി എഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്‌

തിരുവനന്തപുരം:കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളുടെ ബന്ധുക്കള്‍ക്കായി നിയമനങ്ങള്‍ നടത്തിയത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം മന്ത്രിസഭയിലെ മറ്റ് ആറ് പേര്‍ക്കും മൂന്ന് എം എല്‍ എമാര്‍ക്കുമെതിരെയാണ് അന്വേഷണം.

വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവനുസരിച്ച് ഉമ്മന്‍ചാണ്ടിക്കു പുറമെ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി എസ് ശിവകുമാര്‍, കെ സി ജോസഫ്, കെ എം മാണി, പി കെ ജയലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തുക. എം പി വിന്‍സെന്റ് എം എല്‍ എ , മുന്‍ എംഎല്‍എ ആര്‍ സെല്‍വരാജ് എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്.ഫിബ്രവരി ആറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണോ എന്ന് കോടതി തീരുമാനിക്കുക.

INDIANEWS24.COM T V P M

Leave a Reply