728-pixel-x-90-2-learn
728-pixel-x-90
<< >>

യു.കെ സ്കൂളുകളില്‍ ഇനി ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണം മാത്രം :മിഠായി നിരോധിക്കും

യുകെ സ്കൂളുകില്‍ ചോക്ളേറ്റുകളും മധുര മിഠായികളും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.വരുന്ന ജനുവരി മുതല്‍ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരും.കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നല്‍കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും.പകരം ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണ വിഭവങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കും.

എണ്ണയില്‍ പാകം ചെയ്യുന്ന ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന കണക്കില്‍ പരിമിതപ്പെടുത്തും.എല്ലാ ദിവസവും പച്ചക്കറിയുടെ ഒരു ചെറിയ ഭാഗവും ,സാലഡും നല്‍കുന്നത് നിര്‍ബന്ധമാക്കും.കൊഴുപ്പ് കുറഞ്ഞ പാല്‍ നകുന്നതും പ്രോത്സാഹിപ്പിക്കും.

എങ്കിലും,വരുന്ന അദ്ധ്യേന വര്‍ഷം മുതല്‍ സ്കൂളില്‍ പാചകം ചെയ്യുന്ന ആളുകള്‍ക്ക് കുട്ടികളുടെ ഇഷ്ടങ്ങള്‍ അനുസരിച്ച് വിഭവങ്ങള്‍ ഒരുക്കാന്‍ ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നതാണ്.

വിദ്യാഭ്യാസ വകുപ്പിന്റെ ഈ മാര്‍ഗ്ഗരേഖകള്‍ക്കെതിരെ ഇതിനോടകം നൂറ് കണക്കിന് സ്കൂളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.

Leave a Reply