728-pixel-x-90-2-learn
728-pixel-x-90
<< >>

യു.കെ വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കി 

ലണ്ടന്‍:സിറിയയിലും എമനിലും ഉള്ള തീവ്രവാദികള്‍ സംയുക്തമായി യു.കെ വിമാനങ്ങളില്‍ സ്ഫോടനം നടത്താന്‍ സാധ്യത ഉണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ സുരക്ഷ പതിവിലും ശക്തമാക്കി.

പ്രത്യേക തരം ബോംബുകള്‍ ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള ജിഹാദികള്‍ സംയുക്ത നീക്കത്തിലൂടെ യു.കെ വഴി അമേരിക്കയിലേയ്ക്ക് പോകുന്ന വിമാനങ്ങളില്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കും എന്നാണ് സുരക്ഷാ വിഭാഗത്തിനു മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട് എങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും എന്ന് സുരക്ഷാ വിഭാഗം മേധാവി മാദ്ധ്യമങ്ങളെ അറിയിച്ചു.എന്നാല്‍ യു.കെ യില്‍ നിന്നും യു.എസ്സി ലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം സുരക്ഷാ പരിശോധന ഉണ്ടാകാന്‍ ഇടയുണ്ട് എന്ന് മുന്നറിയിപ്പും ഉണ്ട്.

സിറിയ,യമന്‍ എന്നീ രാജ്യങ്ങളില്‍ യൂറോപ്യന്‍ പാസ്സ്പോര്‍ട്ട്‌ കൈവശമുള്ള ആളുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് മുന്‍പ് തന്നെ ബ്രിട്ടന് വിവരം ലഭിച്ചിരുന്നു.ഇപ്പോള്‍ സ്ഫോടനം നടത്താന്‍ സാധ്യത ഉള്ളതും ഈ യൂറോപ്യന്‍ പൌരത്വം ഉള്ളവരാണ്.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്  തീവ്രവാദികള്‍ സ്ഫോടനം നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്.അമേരിക്കന്‍ വിമാനത്താവളങ്ങളും അതീവ ജാഗ്രതയിലാണ്.

 

 

 

 

 

Leave a Reply