728-pixel-x-90-2-learn
728-pixel-x-90
<< >>

യു കെ യിലേക്കുള്ള ബിസിനസ്സ് വിസയില്‍ 12 ശതമാനം വര്‍ദ്ധന

ചെന്നൈ:ഇന്ത്യയില്‍ നിന്നും യു കെ യിലേക്കുള്ള ബിസിനസ്സ് വിസയില്‍ വര്‍ധനവുണ്ടായെന്ന് ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി.2013-2014 കാലയളവില്‍ 12 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി അദ്ദേഹം അറയിച്ചു.

വിസ അപേക്ഷകളില്‍ 91 ശതമാനവും അനുമതി നല്‍കാറുണ്ട്.മതിയായ രേഖകളില്ലാതെ വരുന്നത് മാത്രമാണ് നിരസിക്കേണ്ടിവരുന്നത്.വിസയില്‍ തട്ടിപ്പ് കാട്ടുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് യു കെ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്താറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ത്ഥി വിസയില്‍ നേരിയ ഇടിവുണ്ടായതായി ഭരത് ജോഷി പറഞ്ഞു.എന്നാല്‍ യുകെയില്‍ ബിരുദ – ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ ഈ അക്കാദമിക് വര്‍ഷം വര്‍ധനയുണ്ടാകുമെന്നാണ് സൂചന.

ഇന്ത്യ – യുകെ വ്യാപാര ബന്ധത്തിലും മുന്നേറ്റമുണ്ടായിട്ടുണ്ട്.15.6 ബില്യന്‍ പൗണ്ടിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നത്.

INDIANEWS24 CHENNAI

Leave a Reply