728-pixel-x-90-2-learn
728-pixel-x-90
<< >>

യു.കെ യിലെ വീട് വില വീണ്ടും കുതിയ്ക്കുന്നു:ലണ്ടനില്‍ £400,000 കടന്നു

ലണ്ടന്‍:യു.കെ യില്‍ എമ്പാടുമുള്ള  വസ്തു വിപണി കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഏറ്റവും കൂടിയ വേഗതയില്‍ വര്‍ദ്ധിക്കുകയാണ് എന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ .ജൂണ്‍ മാസത്തില്‍ ഒരു ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ ഈ സാമ്പത്തിക വര്‍ഷം മാത്രം 11.8% വര്‍ദ്ധനവ് ഉണ്ടായി.ഇത് 2005 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

റോയിറ്റേഴ്സ് നടത്തിയ സര്‍വെയിലാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.2014 സാമ്പത്തിക വര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന വസ്തു വിപണിയിലെ കുതിപ്പ് സ്ഥിരത കൈവരിക്കും എന്നാണു സാമ്പത്തിക വിദഗ്ദ്ധരുടെ നിഗമനം.

എങ്കിലും വില വര്‍ദ്ധനവിന് ചില പ്രാദേശിക സ്വഭാവം ഉണ്ട് എന്നത് ശ്രദ്ധേയമാണ് .മദ്ധ്യലണ്ടിനില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ തോത് 25% മുകളിലാണ്.ഇത് യു.കെ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമാണ്.മദ്ധ്യലണ്ടനിലെ ഒരു സാധാരണ വീടിന്റെ വില £400,000 ത്തിനും മുകളില്‍ എത്തിയിട്ടുണ്ട്.ഇത് ചരിത്രത്തിലെ ഏറ്റവും വിലിയ വിലയാണ്.

 

 

 

 

Leave a Reply