London:യുകെ യിലാകെയുള്ള മൂന്ന് മില്യണ്‍ സ്കൂളുകളില്‍ പോഷക ഗുണമുള്ളതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ ഭക്ഷണം വിതരണം ചെയ്യാന്‍ മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചു.ഡപ്യുട്ടി പ്രധാന മന്ത്രി നിക്ക് ക്ലഗ് ആണ് ഇത് സാംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.2014സെപ്റ്റംബര്‍ മുതല്‍ പദ്ധതി പ്രാബാല്യത്തില്‍ വരും എന്ന് നിക് ക്ലഗ് തന്റെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.തുടക്കത്തില്‍ പ്രൈമറി ഒന്ന് രണ്ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സൌജന്യ ഭക്ഷണം ലഭിക്കുന്നത്.സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 437# പൌണ്ട് ഓരോ വര്‍ഷവും ഒരു കുട്ടിക്ക് ഭക്ഷണ ഇനത്തില്‍ ചിലവാകുന്നുണ്ട് എന്നതാണ്.എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യ ഭക്ഷണം നല്‍കണം എന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉള്ള വിഷയം ആണ് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ക്രിസ്പ് പോലെയുള്ള പോഷക ഗുണമില്ലാത്ത ഭക്ഷണം കുട്ടികള്‍ക്ക് നല്കുന്നതിനു പകരം പക്കറികളും പഴങ്ങളും പോലെയുള്ള ആരോഗ്യപ്രദമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണം എന്നതാണ് ബ്രിട്ടീഷ്ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന തീരുമാനം ആരോഗ്യവും ബുദ്ധിയും ഉള്ള നല്ല ഒരു ഭാവി തലമുറയെ വളര്‍ത്തിഎടുക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ് എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടി കാട്ടി.
www.indianews24.com/uk