728-pixel-x-90-2-learn
728-pixel-x-90
<< >>

യു.കെയിലെ ഇന്ത്യന്‍ നിക്ഷേപം :കാമറൂണിന് അഭിമാനം

London:ജഗ്വാര്‍ ,ലാന്‍ഡ് റോവര്‍  തുടങ്ങിയ വന്‍കിട ഇന്ത്യന്‍ നിക്ഷേപം യുകെയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയിത് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഡേവിഡ് കാമറൂണിന്‍റെ ഔദ്യോഗിക വാഹനം ജാഗ്വര്‍ ആണ്.

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് കമ്പനിയുടെ കയ്യില്‍ നിന്നും 2008ലാണ് ഇന്ത്യന്‍ കമ്പനിയായ ടാറ്റാ ജഗ്വാറും, ലാന്‍ഡ് റോവറും ഏറ്റെടുത്തത്.ബ്രിട്ടന്റെ അഭിമാന സ്ഥംഭങ്ങളായി അറിയപ്പെടുന്ന ഈ രണ്ടു ബ്രാന്റ്കളും ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നതിനോടു ആദ്യ ഘട്ടത്തില്‍ ബ്രിട്ടനില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങില്‍ നിന്നുള്ള നിക്ഷേപം ബ്രിട്ടനില്‍ വിജകരമായി കൊണ്ട് വരാന്‍ കഴിയുന്നതിനെ വിജയമായി കാണക്കാക്കണം എന്നതായിരുന്നു തന്റെ നിലപാട്.ആ നിലപാടു ശരിയായിരുന്നു എന്ന് ഇപ്പോള്‍ കൂടുതല്‍ വെക്തമയി എന്നും ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

ഭാവിയിലെ ലോക സാമ്പത്തിക ക്രമം ഭൂഗോളത്തെ ഒന്നായി കണ്ടുള്ളതാണ്.അതില്‍ നിന്നും ബ്രിട്ടന് മാറി ചിന്തിക്കാന്‍ കഴിയില്ല.ചില സാഹചര്യങ്ങളില്‍ പുറം രാജ്യങ്ങളിലേക്ക് പോയ തൊഴിലവസരങ്ങള്‍ നമുക്ക് മടക്കി കൊണ്ട് വരണം.കുടിയേറ്റം കുറയ്ക്കുകയും നിക്ഷേപങ്ങള്‍ കൂട്ടുകയും ചെയ്യുമ്പോഴാണ് ബ്രിട്ടന്‍ ശരിയായ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചു വന്നു എന്ന് കരുതാകാന്‍ ആകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply