728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ യില്‍ പുതിയ വിസാ നിയമം നിലവില്‍ വന്നു

അബുദാബി: യു.എ.ഇ.യില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ മേയ് ഒന്ന് മുതല്‍ നിലവില്‍ വന്നു. പുതിയ വ്യവസ്ഥകള്‍ പ്രകാരം 9,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്കുമാത്രമേ ഇനിമുതല്‍ കുടുംബവിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

നിലവിലുള്ള കുടുംബവിസയ്ക്ക് ഈ നിയമഭേദഗതി ബാധകമാകില്ല എന്ന് താമസ-കുടിയേറ്റ വകുപ്പ് അധികൃതര്‍ അറിയിച്ചു. നേരത്തേ 4,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ഭാര്യയ്ക്കും കുട്ടികള്‍ക്കും റെസിഡന്റ് വിസയെഅധികൃതര്‍ ടുക്കാന്‍ യോഗ്യതയുണ്ടായിരുന്നു. കൂടാതെ തൊഴില്‍കരാര്‍ എമിഗ്രേഷന്‍ വകുപ്പില്‍ സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. അതേ സമയം ഈ നിയമം സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ബാധകമല്ല.

രക്ഷിതാക്കളെ റസിഡന്റ് വിസയില്‍ കൂടെ കൊണ്ടുവന്ന് താമസിക്കുന്നതിന് പ്രതിമാസം 20,000 ദിര്‍ഹം ശമ്പളം വേണമെന്ന വ്യവസ്ഥയും കര്‍ശനമാക്കുകയാണ്. അച്ഛനെയോ അമ്മയെയോ ഒരാളെ മാത്രമായി കൊണ്ടുവരുന്നതിനും തടസ്സമുണ്ട്. രണ്ടുപേരെയും ഒന്നിച്ച് കൊണ്ടുവരണമെന്നതാണ് നിയമം. ആരുടെയെങ്കിലും മരണശേഷമാണ് മറ്റേയാളെ കൊണ്ടുവരുന്നതെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റും വിസാ അപേക്ഷയോടൊപ്പം നിര്‍ബന്ധമാണ്.18 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍മക്കള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വിവാഹിതയല്ല എന്ന് വ്യക്തമാക്കുന്ന അറബിക് ഭാഷയിലുള്ള സ്‌പോണ്‍സറുടെ ഒപ്പുള്ള കത്തും സമര്‍പ്പിക്കണം

വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ പേരിലുള്ള താമസരേഖയും നിര്‍ബന്ധമാണ്. ഈ നിയമം നേരത്തെ തന്നെ നിലവില്‍ വന്നിരുന്നു.കമ്പനിയാണ് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതെങ്കില്‍ ഇക്കാര്യം തെളിയിക്കുന്ന രേഖകളും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. 

പുതിയ വിസാ നിയമങ്ങള്‍ നിലവില്‍ വന്നതോടെ ശരാശരി ശമ്പളക്കാരന് കുടുംബത്തോടൊപ്പം കഴിയുക എന്നത് മരീചികയായി മാറുകയാണ്.അതേ സമയം പുതിയ നിയമത്തെ ശ്ലാഘിക്കുന്നവരും ഏറെയാണ്‌.കുടുംബത്തോടൊപ്പം കഴിയുവാനുള്ള ആഗ്രഹത്തില്‍ പല പ്രവാസികളും കടക്കെണിയില്‍പ്പെടുക അടുത്ത കാലങ്ങളില്‍ പതിവായിരുന്നു.പല ആത്മഹത്യകളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.വര്‍ദ്ധിച്ച വാടക-ജീവിത-വിദ്യാഭ്യാസ ചെലവുകള്‍ കുടുംബത്തോടൊപ്പം കഴിയുന്ന പ്രവാസിയുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ വഴിമുട്ടിക്കുകയായിരുന്നു. കടക്കെണിയില്‍ നിന്നും കര കയറാന്‍ ചെറിയ വേതനത്തില്‍പ്പോലും പങ്കാളിയെക്കൂടി ജോലിക്ക് അയയ്ക്കേണ്ട ഗതികേടിലായിരുന്നു പലരും.ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നതോടെ കുട്ടികള്‍ ഒറ്റപ്പെടുന്ന സ്ഥിതിയും പതിവായിരുന്നു.

INDIANEWS24 MIDDLE EAST

 

Leave a Reply