728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ യില്‍ ഒ.എന്‍.വി. അനുസ്മരണം സംഘടിപ്പിച്ചു

അജ്മാന്‍ : മലയാളത്തിന്‍റെ പ്രിയ കവി അന്തരിച്ച പ്രൊഫസര്‍ ഒ.എന്‍.വി കുറുപ്പിനെ പ്രവാസി ഇന്ത്യ കലാ സാംസ്കാരിക വേദി അജ്മാന്‍ എമിറേറ്റിന്റെ ആഭ്യമുഖത്തില്‍ അനുസ്മരിച്ചു.
അനുസ്മരണ സംഗമം മാതൃകാ അധ്യാപക അവാര്‍ഡ് ജേതാവും അല്‍ അമീര്‍ സ്കൂള്‍ പ്രിന്‍സിപ്പാളുമായ Photoഎസ.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ മലയാളം അദ്ധ്യാപകന്‍ മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി, ഗള്‍ഫ് മെഡിക്കല്‍ കോളേജ് ലൈബ്രേറിയന്‍ ഡയസ് ഇടിക്കുള, ഇന്ത്യാ ന്യൂസ്‌ 24 ഡോട്ട് കോമിന്റെ ഫൌണ്ടര്‍മാരിലൊരാളും ആഡ് ഫിലിം മേക്കറുമായ സനു സത്യന്‍, എഴുത്തുകാരന്‍ റഫീക്ക് മേമുണ്ട, പ്രവാസി ഇന്ത്യ വൈസ് പ്രസിഡന്റ്റ് ബുനൈസ് കാസിം എന്നിവര്‍ പ്രിയ കവിയെ അനുസ്മരിച്ചു.ഹമീദ് ചങ്ങരംകുളം,അഖില്‍ ദാസ് ഗുരുവായൂര്‍, ഷിയാസ് എന്നിവര്‍ പ്രിയ കവിയെ അനുസ്മരിച്ചു കൊണ്ട് കവിതകള്‍ അവതരിപ്പിച്ചു.
ഭൂമിയിലെ പാവങ്ങളോടും സാധാരണക്കാരോടും ചേര്‍ന്ന് നിന്ന കവിയായിരുന്നു ഒ.എന്‍.വി  എന്ന് മുഖ്യപ്രഭാഷകന്‍ മുരളീധരന്‍ പറഞ്ഞു. മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതിനു ഏറെ പ്രയത്നിച്ച വ്യക്തികൂടിയായിരുന്നു ഒ.എന്‍.വി. എന്നു  മുരളീ മംഗലത്ത് അനുസ്മരിച്ചു.കുടുംബബന്ധത്തോട് ഏറ്റവും ചേര്‍ന്ന് നിന്ന അദ്ദേഹം ചിട്ടയായ ജീവിതത്തിനുടമ കൂടിയായിരുന്നു.വിദേശ കവിതകള്‍ മലയാളത്തിലേക്ക് വിവരത്തനം ചെയ്യുക വഴി അവരുടെ ധീര സഹനങ്ങള്‍ നമ്മുടെ സമൂഹത്തിനു പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുകയായിരുന്നു .സ്നേഹ ബന്ധത്തിന്‍റെ ഊഷ്മളത വ്യക്തമാക്കുന്ന മഹാ കവിതയാണ് ചോറൂണ് എന്നും അനുസ്മരിക്കപ്പെട്ടു.പ്രവാസി ഇന്ത്യ അജ്മാന്‍ ഘടകം പ്രസിഡന്റ്റ് ഉമ്മര്‍ കാഞ്ഞിരപ്പുള്ളി അധ്യക്ഷത വഹിച്ചു. സലിം നൂര്‍ സ്വാഗതവും സെക്രട്ടറി ഡെന്നി ജോണ് നന്ദിയും പറഞ്ഞു.

ടീം യൂണിലൂമിന  ഒ.എന്‍.വി യെ കുറിച്ച് തയ്യാറാക്കിയ മൂന്ന്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും തദവസരത്തില്‍ പ്രദര്‍ശിപ്പിച്ചു.വീഡിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ലഭ്യമാണ്.
 hameed ചങ്ങരംകുളം
 https://www.youtube.com/watch?v=W9_YnCK1htQ

SALIM NOOR INDIANEWS24.COM AJMAN

One Response to യു എ യില്‍ ഒ.എന്‍.വി. അനുസ്മരണം സംഘടിപ്പിച്ചു

  1. sanu sathyan Reply

    February 18, 2016 at 8:49 PM

Leave a Reply