ദുബായ് : യു എ യിലെ വിവിധ എമിറേറ്റ്സുകളിലെ ഹൈവേകളിലെ വേഗപരിധി ഏകീകരിക്കാന്‍ പദ്ധതി ആവിഷ്കരി ക്കുമെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അറിയിച്ചു. റോഡുകളില്‍ അനുവദിക്കുന്ന വേഗപരിധിയുടെ ‘ഗ്രേസ് ലിമിറ്റ്’ ഏകീകരിക്കാനും പദ്ധതിയുള്ളതായി ദുബായ് ട്രാഫിക് പോലീസ് മേധാവിയും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മേധാവിയുമായ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് ആല് സഫീന്‍ അറിയിച്ചു.
പല റോഡുകളിലും നിലനില്‍ക്കുന്ന വ്യത്യസ്ത വേഗപരിധി പൊതുവേ ആശയക്കുഴപ്പമുണ്ടാകുന്നതാണ്.പല എമിറേറ്റുകളിലെയും ഹൈവേകളില്‍ വ്യത്യസ്ത സ്പീഡ് ലിമിട്ടുകളാണ് നിലവിലുള്ളത്. ഇത് പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കാറുണ്ട്.പുതുതായി വാഹനമോടിക്കുന്നവര്‍ക്കും അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുമായി എത്തുന്ന സന്ദര്‍ശകര്‍ക്കും താരതമ്യാന ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതാണ് നിലവിലെ നിയമം
കൂടാതെ വേഗപരിധിയുടെ ഏകീകരണം ഹൈവേകളിലെ അതിവേഗ ഡ്രൈവിംഗ് ക്രമേണ കുറച്ചു കൊണ്ടുവരാന്‍ സഹായിക്കും. രാജ്യത്തെ അപകട നിരക്ക് ഗണ്യമായി കുറയ്ക്കുവാന്‍ ഇത് സഹായിക്കും.ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് എന്നിവയടക്കമുള്ള രാജ്യത്തെ പ്രധാന ഹൈവേകളിലെ വേഗപരിധി 110 കിലോമീറ്ററാക്കി കുറയ്ക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് സെയ്ഫ് ആല് പറയുന്നു.
INDIANEWS24 GULF
Sujith
April 13, 2014 at 9:23 AM
good news