728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇ യുവജനോത്സവം സമാപിച്ചു

അജ്മാന്‍:ഈ വര്‍ഷത്തെ യു എ ഇ സ്‌കൂള്‍ യുവജനോത്സവം സമാപിച്ചു.വിവിധ എമിറേറ്റുകളില്‍ നിന്നായി അറുപതിലേറെ സ്‌കൂളുകള്‍ പങ്കെടുത്ത കലാമത്സരങ്ങള്‍ക്ക് വേദിയായത് അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളായിരുന്നു.

സ്‌കൂളിലെ നാല് വേദികളിലായിട്ടായിരുന്നു യുഎഇ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍.രണ്ട് ദിവസങ്ങളിലായിട്ടായി നടന്ന കലാമേളയില്‍ നരവധി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ മാറ്റുരച്ചു.ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായിട്ടായിരുന്നു മത്സരങ്ങള്‍.ഭരതനാട്യം, കുച്ചുപ്പുടി, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗ്ഗംകളി, മിമിക്രി, മോണോ ആക്ട് തുടങ്ങി 42 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു.

അധ്യാപകര്‍ക്ക് മൂന്ന് ഇനങ്ങളിലായി പ്രത്യേക മത്സങ്ങളുമുണ്ടായിരുന്നു.യുഎഇയിലെ പ്രവാസികളായ വിദ്യാര്‍ത്ഥികളുടെ പ്രതിഭകളെ തിരിച്ചറിയുന്നതായി ഈ യുവജനോത്സവം. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ദുബായില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യും.

INDIANEWS24.COM GULF DESK

Leave a Reply