jio 800x100
jio 800x100
728-pixel-x-90
<< >>

യു.എ.ഇ യില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് കാലാവധി ഒരുമാസം കൂടി നീട്ടി

ഷാര്‍ജ: യു.എ.ഇ യില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കികൊണ്ടുള്ള കാലാവധി ഒരുമാസം കൂടി നീട്ടി. രേഖകള്‍ ശരിയാക്കാനും ഹാജരാക്കാനും ശിക്ഷയില്ലാതെ രാജ്യം വിടാനും അവസരം നല്‍കുന്ന പൊതുമാപ്പ് ഒരുമാസം കൂടിയാണ് നീട്ടിയത് . ഇത് രണ്ടാം തവണയാണ് ഗവണ്മന്റ് ഇളവുകള്‍ നീട്ടിക്കൊടുക്കുന്നത് കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ആദ്യം നല്‍കിയത് . ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യു.എ.ഇ യോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി ഇപ്പോള്‍ കാലാവധി നീട്ടിയത്.

Leave a Reply