യു.എ.ഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു.പ്രമുഖര്‍ക്ക് വകുപ്പുമാറ്റമുള്ള പുതിയ മന്ത്രിസഭയെ കുറിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ പുതിയ മന്ത്രിമാര്‍ക്ക് സാധിക്കട്ടെയെന്ന് പ്രസിഡന്റ് ആശംസിച്ചു. രാജ്യസേവനത്തിന് അവര്‍ നല്കുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഊര്‍ജ മന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ഹംലി മന്ത്രിസഭയില്‍നിന്ന് പുറത്തായി. പകരം പുതുമുഖം സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൗഇ ഇടംപിടിച്ചു. പൊതുമരാമത്ത് മന്ത്രി അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ഹൈഫ് അല്‍ നുഐമി, സഹമന്ത്രിമാരായ മസ്ദര്‍ സി.ഇ.ഒ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍, അബ്ദുല്ല ബിന്‍ മുഹമ്മദ് സഈദ് അല്‍ ഗോബാഷ് എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍.
പുതിയ മന്ത്രിസഭ
ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല് നഹ്യാന്: ഉപ പ്രധാനമന്ത്രി, ആഭ്യന്തരം
ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്: ഉപപ്രധാനമന്ത്രി, പ്രസിഡന്‍ഷ്യല്‍കാര്യം
ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല് മക്തൂം: ദുബൈ ഉപഭരണാധികാരി, ധനകാര്യം
ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്: വിദേശകാര്യം
ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന്: സാംസ്കാരിക-യുവജന-സാമൂഹിക വികസനം