728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഒടുക്കേണ്ടിവരും

അബുദാബി:യു എ ഇയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പ്രത്യേക ഫീസ് ഈടാക്കുന്നതിനെ കുറിച്ച് യു എ ഇ സര്‍ക്കാര്‍ ആലോചിക്കുന്നു.ഇതു സംബന്ധിച്ച പഠനം നടക്കുകയാണെന്ന് സാമ്പത്തിക സഹമന്ത്രി ഉബൈദ് ഹുമൈദ് അല്‍ തായര്‍ വ്യക്തമാക്കി.എന്നാല്‍ രാജ്യത്ത് വ്യക്തികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പ്രവാസികളില്‍ നിന്നും ഫീസ് ഈടാക്കുന്ന കാര്യം അറിയിച്ചത്.ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.എന്നാല്‍ ഇത് സംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്.വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കാറ്റഗറി,നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് എന്നിവയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്.

ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ വ്യക്തികളില്‍ നിന്നും ആദായ നികുതി ഈടാക്കുമെന്ന ഉഹാപോഹങ്ങളെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോഴാണ് അത്തരം ആശങ്കകള്‍ വേണ്ടെന്ന് അറിയിച്ചത്.അതേസമയം കോര്‍പ്പറേറ്റ് ആദായ നികുതി ഈടാക്കുന്നത് സംബന്ധിച്ച കരട് ബില്ല് ഇപ്പോഴും ആദ്യഘട്ടത്തിലാണ്.ഇക്കാര്യത്തിലും വ്യക്തമായ പഠനം പൂര്‍ത്തിയായ ശേഷമേ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply