728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇ: നിലവിലെ നഴ്‌സുമാര്‍ക്ക് ബിരുദം നിര്‍ബന്ധമല്ലെന്ന് ഉത്തരവ്‌

അബുദാബി:യു എ ഇയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സുമാര്‍ നഴ്‌സിംഗ് ബിരുദം ആവശ്യമില്ലെന്ന് ഉത്തരവ്.നിലവില്‍ ജോലി ചെയ്തുവരുന്ന നഴ്‌സിംഗ് ഡിപ്ലോമക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് യു എ ഇ ആരോഗ്യമന്ത്രാലയത്തിന്റെ ഈ തീരുമാനം.എന്നാല്‍ അടുത്തിടെ ഇറങ്ങിയ നിബന്ധനയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മൂന്നര വര്‍ഷത്തെ നഴ്‌സിംഗ് ബിരുദം നിര്‍ബന്ധമാക്കിയിരുന്നു.നിലവില്‍ ജോലി ചെയ്തുവരുന്നവരുടെ കാര്യത്തില്‍ ഇളവ് നല്‍കിയെങ്കിലും പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് ഈ നിബന്ധനയില്‍ മാറ്റമുണ്ടാകില്ല.

നഴ്‌സിംഗ് ബിരുദം നിര്‍ബന്ധമാക്കിയതോടെ യു എ ഇയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തുവരുന്ന നൂറ് കണക്കിന് മലയാളി നഴ്‌സുമാര്‍ ആശങ്കയിലായിരുന്നു.നിലവില്‍ ജോലി ചെയ്തുവരുന്നവരെ ഈ നിബന്ധനയില്‍ നിന്നൊഴിവാക്കിയതോടെ നഴ്‌സിംഗ് ഡിപ്ലോമയുള്ള ഇവര്‍ക്ക് വലിയ ആശ്വാസമാണുണ്ടായിരിക്കുന്നത്.മൂന്ന് വര്‍ഷത്തെ ഡിപ്ലോമയുള്ള ഇവര്‍ക്ക് ഒരു കാരണവശാലും ജോലി നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ പുതിയ നിബന്ധനയില്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണത്താല്‍ നിരവധി നഴ്‌സുമാരെ തരംതാഴ്ത്തുകയും ശമ്പളം വെട്ടുക്കുറയ്ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു.സംഭവം ഗുരുതരമായതോടെ ഇന്ത്യന്‍ എംബസിയും വിദേശകാര്യമന്ത്രാലയവും എന്‍ ആര്‍ ഐ കമ്മിഷന്‍ അംഗം ഡോ. ഷംഷീര്‍ വയലിലും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.യു എ ഇയിലെ വിവിധ ആശുപത്രികൡലായി ജോലി ചെയ്തുവരുന്ന മലയാളികളടക്കമുള്ള ആയിരത്തി അഞ്ഞൂറോളം നഴ്‌സുമാര്‍ക്ക് പുതിയ നിബന്ധനയില്‍ വരുത്തിയ ഇളവ് ഗുണംചെയ്യും.എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ഇത് ബാധകമായിരിക്കുമോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

INDIANEWS24.COM Gulf Desk

Leave a Reply