728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇ ഔദ്യോഗിക സൈറ്റില്‍ മലയാളവും

ദുബായ്:യുനൈറ്റഡ് അറബ് എമിറേറ്റ്‌സി(യു എ ഇ)ന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അധികം താമസിയാതെ മലയാളവും.യു.എ.ഇയിലെ എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയുടെ വെബ് സൈറ്റിലാണ് മലയാളം ലഭിക്കുക.ഗള്‍ഫ് മേഖലയിലെ

ഒരു സര്‍ക്കാര്‍ വെബ് സൈറ്റില്‍ മലയാളം ഇടം നേടുന്നത് ഇതാദ്യമായാണ്. ഇപ്പോള്‍ അറബിക്, ഇംഗ്ലീഷ് ഭാഷകളാണ് എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയുടെ വെബ് സൈറ്റായ www.id.gov.aeയില്‍ ഉള്ളത്. ഇതിനുപുറമേ അഞ്ച് ഭാഷകള്‍കൂടി ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.മലയാളം, ഉറുദു, തഗലോഗ്, റഷ്യന്‍, മാന്‍ഡാറിന്‍ എന്നീ ഭാഷകളാണ് പുതുതായി ഉള്‍പ്പെടുത്തുന്നത്.

ഐഡന്റിറ്റി അഥോറിറ്റിയുടെ വെബ്‌സൈറ്റില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട ഭാഷയെ സംബന്ധിച്ച് അധികൃതര്‍ ഒരു സര്‍വ്വേ നടത്തിയിരുന്നു.തുടക്കത്തില്‍ മലയാളം ഈ സര്‍വ്വേയില്‍ ഏറെ മുന്നിലായിരുന്നെങ്കിലും സര്‍വ്വേ അവസാനിച്ചപ്പോള്‍ ഉറുദുവിനായിരുന്നു കൂടുതല്‍ വോട്ട്.

ഇംഗ്ലീഷിനും അറബിക്കിനും പുറമേ മൂന്നാമത് ഒരു ഭാഷകൂടി ഐഡന്റിറ്റി അഥോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകള്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.എപ്പോള്‍ മുതല്‍ മലയാളത്തില്‍ ലഭിച്ചു തുടങ്ങുമെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

INDIANEWS24 GULF DESK

 

Leave a Reply