അബുദാബി: എമിറേറ്റിൽ രജിസ്ട്രേഷന് പുതുക്കാത്ത വാഹനങ്ങളെ കണ്ടെത്താന്‍ സ്മാര്‍ട്ട് സംവിധാനത്തിലുള്ള വിടപടിക്കൊരുങ്ങി അബൂദബി പൊലീസ്. ഈ മാസം 15 മുതല്‍ റോഡില്‍ നിരീക്ഷണമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിസ്ട്രേഷന് പുതുക്കാത്ത വാഹനം റോഡിലിറക്കിയാല്‍ 500 ദിര്‍ഹമാണ് പിഴ.
ഇവിടെയുള്ള പ്രധാന റോഡുകളിലും ഉള്‍പ്രദേശത്തെ റോഡുകളിലും പൊലീസിന്റെ കാമറാ സംവിധാനം ഇനി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കാലാവധി പിന്നിട്ടതാണോ എന്നത് കൂടി പരിശോധിക്കും. രജിസ്ട്രേഷന് പുതുക്കാത്ത നമ്പര്‍ പ്ലേറ്റുകള്‍ കാമറയില്‍ കുടുങ്ങും. രജിസ്ട്രേഷനും, ഡ്രൈവിങ് ലൈസന്‍സും പുതുക്കാതെ വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും, ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
INDIANEWS24.COM Gulf Desk