728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ സൗജന്യ വൈഫൈ

ദുബായ്:യു എ ഇയില്‍ വ്യാഴാഴ്ച്ച മുതല്‍ 17 വരെ ഈദ് സമ്മാനമായി സൗജന്യ വൈഫൈ.ഷോപ്പിംഗ് മാളുകള്‍ അടക്കം മുന്നൂറോളം കേന്ദ്രങ്ങളില്‍ മൊബൈലില്‍ വൈഫൈ സൗജന്യമായി കണക്ട് ചെയ്യും.യു എ ഇ മൊബൈല്‍ കണക്ഷനുള്ള എല്ലാവര്‍ക്കും ഈ സൗജന്യം ലഭ്യമാകുമെന്ന് ഇത്തിസലാത്ത് അറിയിച്ചു.

സൗജന്യ വൈഫൈ ലഭിക്കുന്നതിന് ‘യു എ ഇ വൈഫൈ ഇത്തിസലാത്ത്’ എന്ന സിഗ്നലുമായി ബന്ധപ്പെടുത്തണം.രജസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇത്തിസലാത്തില്‍ നിന്നും എസ് എം എസ് സന്ദേശം ലഭിക്കും.ഇതില്‍ പിന്‍ നമ്പര്‍ ഉണ്ടാകും.തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.പിന്‍ നമ്പര്‍ ആയിരിക്കും പാസ്‌വേര്‍ഡ്.വിശദവിവരത്തിന് etisalat.ae/wifi സന്ദര്‍ശിക്കുക.

INDIANEWS24.COM Gulf Desk

Leave a Reply