അബുദാബി:ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്ക് പുറപ്പെടാനിരിക്കുന്ന യുവാക്കളെ പ്രാപ്കരാക്കുന്ന പരിപാടികള്‍ക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്,തെലുങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരടങ്ങുന്ന സംഘം യു എ ഇയിലെ വിവിധ കമ്പനി ഉടമകളുമായി കൂടിക്കാഴ്ച്ച നടത്തി.അവിടത്തെ തൊഴില്‍ രംഗങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം.
സാങ്കേതികമായും ഭാഷാപരമായും യുവാക്കളുടെ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം.ഇത് തൊഴില്‍ തേടി യു എ ഇയിലെത്തുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും കണക്കുകൂട്ടുന്നു.നിലവില്‍ ഇവിടെ വരുന്നവരില്‍ പരമാവധി എട്ടു ശതമാനത്തോളം പേര് മാത്രമേ വിദഗ്ധര്‍ എന്നു പറയാനാകൂ.ബാക്കിയുള്ളവരെല്ലാം യു എ ഇയിലെ നിയമങ്ങളെ പറ്റിയോ തൊഴില്‍ സാഹചര്യങ്ങളെ പറ്റിയോ അറിവില്ലാത്തവരായിരിക്കും.ഇതുകാരണം ഇവിടെയെത്തുന്ന പലരും ജോലി ഉപേക്ഷിച്ച് തിരികെ പോരുന്ന പ്രവണത തുടരുന്നതിനാലാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ യുവാക്കള്‍ക്ക് പരിശീലനം നല്കാന് മുന്നിട്ടിറങ്ങുന്നത്.
INDIANEWS24.COM Gulf Desk