728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ മറ്റൊരു തൊഴിലിലേക്ക് മാറുന്ന വിസയ്ക്കായി സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട

അബുദാബി: പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് യു എ ഇയില്‍ വിസാമാറ്റത്തിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു സ്വദേശി വല്‍ക്കരണ, മനുഷ്യശേഷി മന്ത്രാലയ അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം നിലവില്‍ ചെയ്തുവരുന്ന ജോലി മാറി മറ്റൊന്നിലേക്ക് മാറുമ്പോള്‍ പുതിയ വിസ പതിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഇങ്ങനെ പുതിയ തൊഴിലിലേക്ക് വിസാ മാറ്റത്തോടെ മാറുന്നവര്‍ നിലവിലുള്ള ചെയ്തിരുന്ന ജോലിയുടെ വിസ റദ്ദാക്കിയതിന്റെ പകര്‍പ്പ് അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കണം. തൊഴില്‍ വിസ പുതുക്കുന്നതിനും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. യുഎഇയില്‍ തൊഴില്‍ വിസയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഈ മാസം നാലുമുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

സ്വകാര്യ മേഖലയില്‍ മാത്രമല്ല യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പുതിയ വിസയില്‍ വരുന്ന വിദേശികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയായി മന്ത്രാലയ അധികൃതര്‍ പറഞ്ഞു. പുതുതായി രാജ്യത്തെ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവര്‍ സ്വദേശങ്ങളില്‍ നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കേണ്ടത്. വിദേശമന്ത്രാലായം മുഖേന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുകയും വേണം. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ ഏതെങ്കിലും ഒന്നിലാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കേണ്ടതെന്നും 2017 ലെ 8 / 1 നമ്പര്‍ പ്രകാരമുള്ള മന്ത്രിസഭാ വിജ്ഞാപനത്തിലുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply