728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ ഫാമിലി വിസയ്ക്കുള്ള നിരക്ക് കൂട്ടി

ദുബൈ:യു എ ഇയിലേക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് ഇനി 220 ദിര്‍ഹം കൂടുതല്‍ നല്‍കേണ്ടിവരും.സാധാരണ വിസയ്ക്ക് നല്‍കുന്ന പണത്തിന് പുറമേയായിരിക്കും കൂടിയ നിരക്ക് നല്‍കേണ്ടി വരിക.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് അറിയിച്ചത്താണിക്കാര്യം.

പുതിയ ഫാമിലി വിസയ്ക്കുള്ള ഫീസ് കൂടുമെങ്കിലും നിലവിലുള്ള വിസകള്‍ക്ക് അധികഫീസ് നല്‍കാതെ തന്നെ പുതുക്കാം.കഴിഞ്ഞ മാസം മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നുകഴിഞ്ഞു.ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാത്തതില്‍ പരക്കെ അമര്‍ഷമുണ്ട്.അപ്രതീക്ഷിതമായ നിരക്ക് വര്‍ദ്ധന അപേക്ഷരെ ഞെട്ടിച്ചിരിക്കുകയാണ്.അപേക്ഷ നല്‍കാന്‍ പോകുമ്പോഴാണ് കാര്യമറിയുന്നതെന്നും ഇവര്‍ പറയുന്നു.

INDIANEWS24 GULF DESK

Leave a Reply