728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ പെട്രോളിന് വില കൂടും, ഡീസലിന് കുറയും

അബുദാബി:പെട്രോളിലെ വില നിയന്ത്രണം എടുത്തുകളയാനുള്ള യു എ ഇ സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ഇവിടെ പെട്രോള്‍ വിലകൂടും.ഇത് സ്വാഭാവികമായും ഡീസല്‍ വില കുറയ്ക്കുകയും ചെയ്യും.

യു എ ഇ ഊര്‍ജ്ജ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മറ്റര്‍ അല്‍ നെയാഡി സര്‍ക്കാര്‍ തീരുമാനം സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്ന് അറിയിച്ചു.ഡീസല്‍ വില കുറയുന്നതോടെ ചരക്കുനിക്കത്തിന്റെ ചിലവ് കുറയുന്നതിനാല്‍ സാധനങ്ങളുടെ വിലയിലും കുറവ് വരും.അതേസമയം പെട്രോള്‍ വില കൂടുന്നത്.കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം വരും.ചില ബുദ്ധിമുട്ടുകള്‍ നേരിടുമെങ്കിലും പരിസ്ഥിതി പരമായി മെച്ചം ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളയുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ വലിയ തോതില്‍ ബാധിക്കില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

INDIANEWS24.COM Gulf Desk

Leave a Reply