728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ പലയിടത്തും മഴ; പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ്‌

അബുദാബി: യു.എ.ഇ.യില്‍ പലയിടത്തും ചെറിയതോതില്‍ മഴ പെയ്തു. രണ്ടുദിവസത്തെ അവധി കഴിഞ്ഞ് ഞായറാഴ്ച രാവിലെ ജോലിക്കായി പുറത്തിറങ്ങിയവരെ മഴ ചെറിയതോതില്‍ ബുദ്ധിമുട്ടിലാക്കി.

അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍ ദഫ്‌റ, സില, റുവൈസ്, ഖലീഫ സിറ്റി, യാസ് ഐലന്‍ഡ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ ഐന്‍, റാസ് അല്‍ ഖൈമ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. അന്തരീക്ഷ ഊഷ്മാവ് 22 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയിലായിരുന്നു. റാസല്‍ഖൈമയടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പത്തില്‍ താഴെയായി കുറഞ്ഞു. റാസല്‍ഖൈമയുടെ വടക്കന്‍ ഭാഗമായ അല്‍ റാംസില്‍ മഴയെത്തുടര്‍ന്ന് നദികള്‍ കവിഞ്ഞൊഴുകുകയും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത ചൂടില്‍നിന്ന് പെട്ടന്ന് ആശ്വാസമേകിക്കൊണ്ടാണ് മഴയും തണുപ്പുമെത്തിയത്. കാലാവസ്ഥയില്‍ പ്രകടമായ മാറ്റമാണ് വരും ദിനങ്ങളിലുണ്ടാവുകയെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. തിങ്കളാഴ്ച മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്ററിലധികം വേഗമുള്ള പൊടിക്കാറ്റിനുമുള്ള സാധ്യത വകുപ്പ് അറിയിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പുണ്ട്. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളിലും ഒമാന്‍ തീരങ്ങളിലുമുള്ള കപ്പല്‍, ബോട്ടുകളിലുള്ളവര്‍ക്കും പോലീസിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply