728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ നിന്നും കേരളത്തിലേക്ക് പുതിയ മൂന്ന് വിമാന സര്‍വ്വീസുകള്‍

ദുബായ്: യു എ ഇയില്‍ നിന്നും കേരളത്തിലേക്ക് മൂന്ന് വിമാനസര്‍വ്വീസുകള്‍ കൂടി ആരംഭിക്കും.സെപ്തംബറില്‍ ഒരെണ്ണവും ഒക്ടോബര്‍ അവസാനത്തോടെ രണ്ടെണ്ണവും പറന്നുതുടങ്ങും.വിമാനങ്ങളുടെ ശൈത്യകാല സര്‍വ്വീസ് ഷെഡ്യൂള്‍ പുതുക്കിയതോടെയാണ് മൂന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പുതിയ മൂന്ന് സര്‍വ്വീസുകള്‍ ലഭിച്ചത്.

ജെറ്റ് എയര്‍വേയ്‌സും സ്‌പൈസ് ജെറ്റും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കും ഇന്‍ഡിഗോ ദുബായില്‍ നിന്നും നെടുമ്പാശേരിയിലേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുന്നത്.ഇന്‍ഡിഗോയ്ക്ക് നിലവിലുള്ള സര്‍വ്വീസ് കൂടാതെയാണ് പുതിയത് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.സെപ്തംബര്‍ 26 മുതല്‍ ഈ സര്‍വ്വീസ് ആരംഭിക്കും.വൈകീട്ട് 7.20ന് ദുബായില്‍ നിന്നും പുറപ്പെടുന്ന വിമാനം അര്‍ദ്ധരാത്രി കഴിഞ്ഞ് ഒരുമണിക്ക് കൊച്ചിയിലെത്തും.തിരിച്ച് 1.50ന് മടങ്ങുന്ന വിമാനം ദുബായില്‍ 4.35ന് എത്തുന്ന തരത്തിലാണ് ഷെഡ്യൂള്‍.

സ്‌പൈസ് ജെറ്റിന്റെ ഷാര്‍ജ-കോഴിക്കോട് സര്‍വ്വീസ് ഒക്ടോബര്‍ 28നാണ് ആരംഭിക്കുന്നത്.വൈകീട്ട് 4.25ന് അവിടെ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.45ന് കോഴിക്കോട്ട് എത്തും.പിറ്റേന്ന് രാവിലെ 11ന് മടങ്ങുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരിച്ച് ഷാര്‍ജയിലെത്തും.ജെറ്റ് എര്‍വെയ്‌സിന്റെ ഷാര്‍ജ – കോഴിക്കോട് വിമാന സര്‍വ്വീസ് ഒക്ടോബര്‍ മുപ്പത് മുതല്‍ ആരംഭിക്കും.ഷാര്‍ജയില്‍ നിന്നും വൈകീട്ട് മൂന്നിന് പുറപ്പെടുന്ന വിമാനം രാത്രി 8.25ന് കോഴിക്കോട്ടെത്തും.ഇവിടെ നിന്നും തിരിച്ച് 9.25ന് മടങ്ങുന്ന വിമാനം രാത്രി 11.55ന് ഷാര്‍ജയിലെത്തും.

INDIANEWS24.COM Gulf Desk

Leave a Reply