728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ തൊഴില്‍ പരിശീലന പദ്ധതിക്ക് രൂപം നല്‍കി

അബുദാബി:നിര്‍മ്മാണ മേഖലയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് മുമ്പ് അതത് രാജ്യങ്ങളില്‍ വച്ചുതന്നെ പരിശീലനം നല്‍കുന്ന പദ്ധതിക്ക് യു എ ഇ തൊഴില്‍ മന്ത്രാലയം രൂപം നല്‍കി.രണ്ട് വര്‍ഷത്തെ നിശ്ചിത കാലപരിധിക്കുള്ളില്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവരെയാണ് നിര്‍മ്മാണ മേഖലയിലേക്ക് കൊണ്ടുവരിക.

യു എ ഇയിലെ നിര്‍മ്മാണ മേഖലയില്‍ കൂടുതലായി തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങള്‍ക്കാണ് പരിശീലനത്തിന് മുന്‍ഗണന.ഇന്ത്യ പാക്കിസ്ഥാന്‍,ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇവിടേക്ക് കൂടുതല്‍ നിര്‍മ്മാണ തൊഴിലാളികള്‍ എത്തുന്നത്.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 25000 തൊഴിലാളികള്‍ക്കാണ് പരിശീലനത്തിന് അവസരം നല്‍കുക.

INDIANEWS24 GULF DESK

Leave a Reply