728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ കാലാവസ്ഥാ വ്യതിയാനം; ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്‌

ദുബായ്:യു എ ഇയില്‍ ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടായതിനാല്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വെള്ളിയാഴ്ച്ച വിവിധ മേഖലകളില്‍ മഴയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.തണുപ്പ് കൂടുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് വിലയിരുത്തല്‍.

വിവിധ എമിറേറ്റുകളില്‍ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.പലയിടങ്ങളിലും മഴപെയ്തുപോടിക്കാറ്റ് ശക്തമായത് ഗതാഗതസംവിധാനത്തെ പാടെ തകിടംമറിച്ചു.ജനജീവിതം ദുസ്സഹമായി.അടുത്ത ദിവസങ്ങളിലും യു എ ഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കാറ്റ് ശക്തമായി വീശുന്നതിനാല്‍ കാഴ്ചയുടെ ദൂരപരിധിക്ക് കുറവ് വരും, അതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായേക്കുമെന്നും പറയുന്നു.

INDIANEWS24.COM Gulf Desk

Leave a Reply