728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട്‌

ദുബായ്:യു എ ഇയില്‍ കനത്ത മഴ.പലയിടത്തും റോഡ് വെള്ളത്തിനടിയിലായി.അപകടങ്ങളുണ്ടായെങ്കിലും വലിയ അത്യാഹിതങ്ങള്‍ ഇല്ല.വ്യാഴാഴ്ച്ചയും ഈ നില തുടര്‍ന്നേക്കാം എന്ന് ഇവിടത്തെ കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും ഇവിടെ ഇന്ന് തുടങ്ങിയ കേരള എസ് എസ് എല്‍ സി പരീക്ഷയില്‍ മാറ്റമുണ്ടാവില്ലെന്നാണ് അറിയുന്നത്.

അബുദാബി,ദുബായ്,അലൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയാണ് പെയ്യുന്നത്.ഫുജൈറയിലും ഷാര്‍ജയിലുമാണ് റോഡില്‍ വെള്ളം കയറിയിരിക്കുന്നത്.പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.ഉച്ചയ്ക്ക് ഒന്ന് മുതല്‍ അബുദാബി വിമാനത്താവളം അടച്ചിട്ടു.കനത്ത കാറ്റ് മൂലം വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനോ പറന്നുപൊങ്ങാനോ സാധിക്കുന്നില്ല.വൈകീട്ടോടെ വിമാനത്താവളത്തിലെ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്.കാറ്റ് തുടരുന്നതിനാല്‍ കടല്‍ തീരത്തുള്ളവര്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply