728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയില്‍ ഇത്തവണത്തെ ഉച്ചവിശ്രമം അവസാനിച്ചു

ദുബായ്:യു എ ഇയില്‍ ചൂട് കാലവസ്ഥായായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ഉച്ചവിശ്രമ നിയമം വെള്ളിയാഴ്ച്ചയോടെ അവസാനിച്ചു.ജൂണ്‍ 15 മുതല്‍ തുടങ്ങിയ നിയമം അനുസരിച്ച് ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയുള്ള രണ്ടര മണിക്കൂര്‍ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണം.തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് ജോലിചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്കാണ്‌ ഈ ആനുകൂല്യം ലഭിച്ചുപോന്നത്.

തൊഴിലാളികളെ കൊടുംചൂടില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉച്ചവിശ്രമ നിയമത്തിന്റെ 12-ാം പതിപ്പാണ് അവസാനിക്കുന്നത്.വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ കൈക്കൊണ്ടത്.ഇതിനായി mid-banമന്ത്രാലയത്തിന്റെയും അതത് എമിറേറ്റുകളിലും മറ്റ് തൊഴിലിടങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അയ്യായിരം ദിര്‍ഹം വീതം തൊഴിലാളിക്ക് നല്‍കണമെന്നതായിരുന്നു ചട്ടം.

INDIANEWS24.COM Gulf Desk

Leave a Reply