jio 800x100
jio 800x100
728-pixel-x-90
<< >>

യു എ ഇയില്‍ അഞ്ച് കോടി കുട്ടികള്‍ക്ക് സൗജന്യമായി ഇ-വിദ്യാഭ്യാസം നല്‍കും

ദുബായ്: അഞ്ചുകോടി കുട്ടികള്‍ക്ക് ഇലക്ട്രോണിക് വിദ്യാഭാസം സൗജന്യമായി നല്‍കുന്ന പദ്ധതി യു എ ഇയില്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചത്. ‘ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അറബിക് ഇലക്്‌്േട്രാണിക് എഡ്യൂക്കേഷണല്‍ ഇനിഷ്യറ്റീവ് ‘ എന്നാണ് പദ്ധതിയുടെ പേര്.

മേഖലയിലെ ആയിരക്കണക്കിന് വിദഗ്ദ്ധരുടേയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ അറബിയില്‍ കണക്ക്, സയന്‍സ് വീഡിയോകള്‍ തയ്യാറാക്കി അറബ് മേഖലയിലെ കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷിലുള്ള വീഡിയോ പഠന സഹായികള്‍ പതിനൊന്നു ദശലക്ഷം വാക്കുകളായി മാറ്റും. രണ്ടാംഘട്ടത്തില്‍ ഇത് അറബിയിലേക്കു വിവര്‍ത്തനം ചെയ്യും. മൂന്നാംഘട്ടത്തില്‍ ഇത് സംയോജിപ്പിച്ച് അറബി പാഠ്യപദ്ധതിയാക്കി മാറ്റും. നാലാം ഘട്ടത്തില്‍ അറബിയില്‍ അയ്യായിരത്തോളം പഠന വീഡിയോകള്‍ നിര്‍മിച്ച് കുട്ടികളിലെത്തിക്കും.

INDIANEWS24.COM Gulf Desk

Leave a Reply