ദുബായ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം വെള്ളിയാഴ്ച്ച പ്രൗഢഗംഭീര ചടങ്ങഖളോടെ യു എ ഇയിലെ വിവിധ കേന്ദ്രങ്ങളില്‍ ആചരിക്കും. അബുദാബിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, സംഘഠനാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ദേശീയ പതാക ഉയര്‍ത്തും.
എംബസിയില്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുലുമാണ് പതാക ഉയര്‍ത്തുക. തുടര്‍ന്നു രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുമുണ്ടായിരിക്കും. ദുബായ് ഇന്ത്യന്‍ സ്കൂളിലാണ് ഏറ്റവും വര്‍ണാഭമായ ആഘോഷം. രാവിലെ ഒന്‍പതിന് കോണ്‍സല്‍ ജനറല്‍ വിപുല്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആഘോഷപരിപാടിക്ക് തുടക്കമാകും. നടിയും പാര്‍ലമെന്റ് അംഗവുമായ വൈജയന്തിമാല വിശിഷ്ടാതിഥിയായിരിക്കും. ദേശഭക്തിഗാനം, ഘോഷയാത്ര, മറ്റു കലാവിരുന്നുകള്‍ എന്നിവ ഉണ്ടാകും.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പാസ്പോര്‍ട്ട് ആന്‍ഡ് വെല്‍ഫെയര്‍ വിഭാഗം കോണ്‍സല്‍ പ്രേം ചന്ദ് ദേശീയ പതാക ഉയര്‍ത്തും. വൈകിട്ട് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ മുഖ്യാതിഥിയായിരിക്കും.
INDIANEWS24.COM Gulf Desk