728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയിലെ ജനഹിതമറിയല്‍ പദ്ധതി തരംഗമാകുന്നു

ദുബായ്:സര്‍ക്കാര്‍ സേവനങ്ങളില്‍ ജനങ്ങള്‍ക്കുള്ള തൃപ്തി പ്രകടിപ്പിക്കല്‍ യു എ ഇയില്‍ വലിയ പ്രകമ്പനമുണ്ടാക്കിയിരിക്കുകയാണ്.ജനങ്ങളുടെ അഭിരുചിയും അഭിപ്രായങ്ങളും അറിയാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന പുതിയ സംവിധാനമാണ് തരംഗമായിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ക്കും സഹായകമാകുന്നതാണ് പദ്ധതി.സര്‍ക്കാര്‍ വകുപ്പുകളെ ഇലക്ട്രോണിക് ശൃംഖലയിലൂടെ ബന്ധിപ്പിച്ചുകൊണ്ടാണ് അഭിപ്രായം തേടുന്നത്.പദ്ധതിയിലൂടെ അതത് ദിവസങ്ങളിലെ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.ജനങ്ങളുടെ മാറുന്ന ചിന്താഗതിക്കും ജീവിതരീതികളും അവര്‍ക്ക് സഹായകമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളും വിലയിരുത്തേണ്ടത് ആവശ്യമാണെന്ന് യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.ഇത്തരം വിലയിരുത്തല്‍ ഓരോ ദിവസവും ഉണ്ടാകണം എന്ന ഉദ്ദേശത്തിലാണ്‌ ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്ന് ദുബായ് ഭരണാധികാരി കൂടിയായ അദ്ദേഹം അറിയിച്ചു.

പുതിയ സംവിധാനമനുസരിച്ച് പൊതുജനങ്ങള്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ രേഖപ്പെടുത്താന്‍ വിവിധ സ്ഥലങ്ങളില്‍ സംവിധാനമൊരുക്കും.ഇതിലൂടെ സര്‍ക്കാര്‍ സേവനങ്ങളുടെ നലവാരവും വേഗവും കൂട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ദുബായിയെ സ്മാര്‍ട്ട് നഗരമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ഇ-ഗവേണ്‍മെന്റ് പദ്ധതിയുടെ തുടര്‍ച്ചയാണിത്.പൗരന്‍മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സന്തോഷവും സംതൃപ്തിയുമാണ് പരമപ്രധാനമെന്നും അധികൃതര്‍ വ്യക്തമാക്കി.

INDIANEWS24.COM GULF DESK

Leave a Reply