728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയിലെ കനത്ത മഴ; ക്ലൗഡ് സീഡിംഗ് നടത്തി പെയ്യിച്ചതെന്ന് റിപ്പോര്‍ട്ട്‌

ദുബായി: യു എ ഇയില്‍ മുന്‍ ദിവസങ്ങളിലുണ്ടായ കനത്ത് മഴ കൃത്ത്രിമമായി പെയ്യിച്ചതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ക്ലൗഡ് സീഡിംഗ് നടത്തിയിരുന്നു. അതിന്റെ ഫലമായാണ് ഇവിടെ പലനഗരങ്ങളിലും കനത്ത മഴ പെയ്തത്.

അബുദാബി നഗരം ഉള്‍പ്പെടെ പല സ്ഥലങ്ങളിലും രണ്ട് ദിവസത്തിനിടെ ആറ് തവണയാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. സില്‍വല്‍ അയോഡൈഡ്, പൊട്ടാസ്യം അയോഡൈഡ്,ഡ്രൈ ഐസ്, ലിക്വിഡ് പ്രൊപ്പേന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ വിതറിയാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്. മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തിയാണ് ഇത് വിതറുന്നത്.

ഇത്തരത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തിയതിന്റെ ഫലമായാണ് തിങ്കളാഴ്ച്ച മുതല്‍ പലേടത്തും കനത്ത മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് വെള്ളക്കെട്ടും രൂക്ഷമാണ്. ആകാശം ഇപ്പോഴും മേഘാവൃതമാണ് ഇനിയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം പറയുന്നത്.

കഴിഞ്ഞ വര്‍ഷം വേനല്‍കടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്തും ക്ലൗഡ് സീഡിംഗ് നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇതിന്റെ സാധ്യതകളും തിരക്കിയിരുന്നു. യു എ ഇയില്‍ രണ്ട് പതിറ്റാണ് മുമ്പേ ഇത്തരം രീതികള്‍ പരീക്ഷിച്ചിരുന്നതായാണ് പറയപ്പെടുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply