728-pixel-x-90-2-learn
728-pixel-x-90
<< >>

യു എ ഇയിലെ എസ് എസ് എല്‍ സി തുല്യതാ പരീക്ഷ തുടങ്ങി

ദുബായ്:യു എ ഇയിലുള്ള മലയാളികള്‍ക്കായി എസ് എസ് എല്‍ സി തുല്യതാ പരീക്ഷ ആരംഭിച്ചു.കേരള വിദ്യാഭ്യാസ വകുപ്പിന്റെ സാക്ഷരതാ മിഷന് കീഴിലുള്ളതാണ് പരീക്ഷ.

ദുബായില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ മാത്രമാണ് പരീക്ഷാ കേന്ദ്രം.യു എ ഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 57 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു.24 മുതല്‍ 57 വരെ വയസ്സുള്ളവര്‍ പരീക്ഷയ്‌ക്കെത്തി.ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 17ന് സമാപിക്കും.തൊട്ടു മുമ്പത്തെ വര്‍ഷങ്ങളിലെ എസ് എസ് എല്‍ സി പരീക്ഷകളില്‍ ചില വിഷയങ്ങളില്‍ മാത്രം വിജയിക്കാതെ പോയ നാല് പേര്‍ ഇക്കുറിയും പരീക്ഷയെഴുതുന്നുണ്ട്.

ദുബായ് കെ എം സി സി ഓഫീസും അബുദാബി ഇസ്ലാമിക് സെന്ററുമാണ് പരീക്ഷാ സമ്പര്‍ക്ക കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത്.കെ ആര്‍ സുരേന്ദ്രന്‍ നായരാണ് ചീഫ് സൂപ്രണ്ട്.അടുത്ത എസ് എസ് എല്‍ സി തുല്യതാ പരീക്ഷയ്ക്കുള്ള ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചതായി ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply