jio 800x100
jio 800x100
728-pixel-x-90
<< >>

യു എ ഇയിലും ഒമാനിലും സ്വകാര്യമേഖലയില്‍ തുടര്‍ച്ചയായ അവധികള്‍

ദുബായ്: ദേശീയദിനം, നബിദിനം എന്നിവ പ്രമാണിച്ച് യു എ ഇയിലും ഒമാനിലും സ്വകാര്യമേഖലയ്ക്ക് തുടര്‍ച്ചയായ അവധികള്‍. യു എ ഇയില്‍ മൂന്ന് ദിവസവും ഒമാനില്‍ അഞ്ച് ദിവസവുമാണ് അവധി. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് യു എ ഇയില്‍ സ്വകാര്യമേഖലയ്ക്ക് അവധി. എന്നാല്‍ പൊതുമേഖലയ്ക്ക് അവധി ഡിസംബര്‍ മൂന്ന് വരെയുണ്ട്. നവംബര്‍ 29ന് ശേഷം ഡിസംബര്‍ നാലിനായിരിക്കും പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.

ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഒമാനിലെ തുടര്‍ച്ചയായ അവധികള്‍. ഒന്നിനും രണ്ടിനും പതിവ് വാരാന്ത്യ അവധി. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ദേശീയദിനത്തിന്റെ ഭാഗമായുള്ള അവധി. ഡിസംബര്‍ അഞ്ചിനാണ് ഇവിടെ നബിദിന അവധി.

INDIANEWS24.COM Gulf Desk

Leave a Reply