വാഷിംങ്ടണ്‍:അമേരിക്കയിലെ സീറ്റലിന് 55 കിലോമീറ്റര്‍ അടുത്തുള്ള സ്കൂളില്‍ സഹപാഠിയെ വെടിവെച്ചുകൊന്ന ശേഷം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.വെടിവെപ്പില്‍ മറ്റ് നാല് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പ്രണയകലഹമാണ് വഴക്കിലേക്ക് നയിച്ചതെന്ന് പറയുന്നു.
മേരീസ്വില്ലി പില്ച്ചുക് ഹൈസ്കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.ജെയ്ലന് ഫ്രൈബെര്‍ഗ് എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം സ്കൂള്‍ കഫറ്റീരിയയില്‍ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ആക്രമണത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി മരിക്കുകയും മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും പരിക്കേല്‍ക്കുകയുമായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തലയില്‍ വെടിയേറ്റ മൂന്നു പേരുടെ അവസ്ഥ ഗുരുതരമാണെന്ന് എവറെറ്റിലെ പ്രൊവിഡന്‍സ് റീജിയണല്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ജൊവാന് റോബേര്‍ട്ട്സ് പറഞ്ഞു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായുണ്ടായ പ്രണയകലഹമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് സ്കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.അച്ഛന്റെ തോക്ക് എടുത്താണ് ഫ്രൈബെര്‍ഗ് സഹപാഠികളെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അമേരിക്കന്‍ ഉന്നത കുറ്റാന്വേഷണ ഏജന്‍സിയായ എഫ് ബി ഐ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.അമേരിക്കയിലെ സ്കൂളുകളില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
INDIANEWS24.COM WASHINGTON