ന്യൂയോര്‍ക്ക്:യു എസില്‍ വീണ്ടും ഇന്ത്യാക്കാരന് കൊല്ലപ്പെട്ടു.കടയുടമയായ ഹര്‍നീഷ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനെയാണ് വീടിന് സമീപം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വംശീയ ആക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം.
ദിവസങ്ങള്‍ക്ക് മുമ്പാണ് കന്‍സാസില്‍ ഒരു ബാറില്‍ ഹൈദരാബാദുകാരനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ഭോട്ല കൊല്ലപ്പെട്ടത്.അമേരിക്കയില്‍ നിന്ന് പുറത്തുപോകൂ എന്ന് അലറിക്കൊണ്ട് ഒരാള്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം 43-കാരനായ ഹര്‍നീഷ് പട്ടേല്‍ മരിക്കാനിടയായത് അത്തരത്തിലുള്ള ആക്രമണമാണോയെന്നത് തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
സൗത്ത് കരോലിനയിലെ ലന്കാസ്റ്റളിലുള്ള തന്റെ വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്കു വരുന്നതിനിടെ ആക്രമണമുണ്ടായതാണെന്നാണ് വിവരം.വെടിയൊച്ചകള്‍ കേട്ട് സമീപവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.ശരീരത്തിന്റെ പല ഭാഗങ്ങളിലും വെടിയേറ്റിട്ടുണ്ടായിരുന്നു.
INDIANEWS24.COM Newyork